Friday, October 2, 2009

വഴുതനങ്ങ അച്ചാര്‍

വഴുങ്ങ അച്ചാര്‍

ചേരുവകള്‍

  1. വഴുതനങ്ങ -3
  2. എണ്ണ -100 മി.ലി.
  3. ചുവന്നുള്ളി -30 ഗ്രാം
  4. വെളുത്തുള്ളി -10 മി.ലി.
  5. ഇഞ്ചി -1 ചെറിയ കഷണം
  6. മുളകുപൊടി -ഒന്നര ടേബിള്‍സ്പൂണ്‍
  7. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  8. ഉപ്പ് -പാകത്തിന്
  9. വറ്റല്‍മുളക് -2
  10. കറിവേപ്പില -2 കതിര്‍പ്പ്
  11. ഉലുവ -കാല്‍ ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

വഴുതനങ്ങ ഒരിഞ്ചു നീളത്തിലുള്ള കഷണങ്ങള്‍ ആക്കി വെള്ളത്തിലിട്ടു വെയ്ക്കുക.എണ്ണ ചൂടാകുമ്പോള്‍
വഴുതനങ്ങ കഷണങ്ങള്‍ വഴറ്റി എടുക്കുക.ചുവന്നുള്ളി നീളത്തില്‍ അരിഞ്ഞുവെയ്ക്കുക.ബാക്കിയുള്ള എണ്ണയില്‍
ചുവന്നുള്ളി വഴറ്റി കോരുക.വെളുത്തുള്ളി,അരിഞ്ഞ ഇഞ്ചി എന്നിവയും വഴറ്റണം.ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടികിടുക.കടുക് പൊട്ടുമ്പോള്‍ വറ്റല്‍മുളക് നുറുക്കിയത്,കറിവേപ്പില,ഉലുവ എന്നിവയും വഴറ്റി
വെച്ച ചേരുവകളും ഇട്ട് മുളകുപൊടി,മഞ്ഞള്‍പ്പൊടി,ഉപ്പ് എന്നിവയും ചേര്‍ത്ത് ഇളക്കി വാങ്ങി വെച്ച്
ഉപയോഗിക്കാം.

No comments:

Post a Comment