Friday, October 2, 2009

നാരങ്ങ അച്ചാര്‍ (ഉള്ളി ചേര്‍ത്തത്)

നാരങ്ങ അച്ചാര്‍ (ഉള്ളി ചേര്‍ത്തത്)

ചേരുവകള്‍

  1. ചെറുനാരങ്ങ -1 കിലോ
  2. ഉപ്പ് -പാകത്തിന്
  3. മുളകുപൊടി -75 ഗ്രാം
  4. മല്ലിപ്പൊടി -20 ഗ്രാം
  5. മഞ്ഞള്‍പ്പൊടി -20 ഗ്രാം
  6. കായപ്പൊടി -30 ഗ്രാം
  7. പച്ചമുളക് -30 ഗ്രാം
  8. വെളുത്തുള്ളി -50 ഗ്രാം
  9. ഇഞ്ചി -30 ഗ്രാം
  10. കറിവേപ്പില -ആവശ്യത്തിന്
  11. ചെറിയ ഉള്ളി -50 ഗ്രാം
  12. നല്ലെണ്ണ -250 ഗ്രാം
  13. വിനാഗിരി -ആവശ്യത്തിന്
  14. കടുക് -3 ടീസ്പൂണ്‍
  15. ഉലുവാപ്പൊടി -30 ഗ്രാം
പാകം ചെയ്യുന്ന വിധം

നാരങ്ങ കഴുകി ആവി കയറ്റി എടുക്കുക.വീണ്ടും തുടച്ചു നാലായി കീറി തിരുമ്മി ഒരു ദിവസം വെയ്ക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിയാല്‍ ചതച്ച ഉള്ളി,പച്ചമുളക്,വെളുത്തുള്ളി,ഇഞ്ചി
ഇവ ചേര്‍ത്തു വഴറ്റുക.മുളകുപൊടി,മഞ്ഞള്‍പ്പൊടി,മല്ലിപ്പൊടി ഇവയും ചേര്‍ക്കുക.കായവും ഉലുവാപ്പൊടിയും
ഇടുക.അവസാനം വിനാഗിരിയും ചേര്‍ത്തതിനുശേഷം നാരങ്ങ ഇട്ട് ഇളക്കുക.ചീനച്ചട്ടിയുടെ അടിയില്‍ പിടിയ്ക്കാതെ ഇളക്കി വാങ്ങുക.

No comments:

Post a Comment