Wednesday, October 7, 2009

ഒനിയന്‍ സൂപ്പ്

ചേരുവകള്‍

  1. ബ്രഡ് -12
  2. മസ്റ്റേര്‍ഡ് -2,3,ടീസ്പൂണ്‍
  3. സവാള ചെറുതായി അരിഞ്ഞത് -5
  4. വെള്ളം -1 ലിറ്റര്‍
  5. ബീഫ്സ്റ്റോക്ക്‌ ക്യൂബ് (പൊടിച്ചത്) -2
  6. ചെഡഡാര്‍ചീസ്‌ (ഗ്രേറ്റ് ചെയ്തത്) -60 ഗ്രാം
  7. വെണ്ണ -60 ഗ്രാം
  8. ഉപ്പ് -പാകത്തിന്
  9. കുരുമുളകുപൊടി -കുറച്ച്
  10. ബ്രാണ്ടി -3 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം

ഒരു പാനില്‍ വെണ്ണയിട്ട് ഉരുക്കുക.അതിലോട്ട് ഉള്ളിയിട്ട് കുറഞ്ഞ രീതിയില്‍ ഗോള്‍ഡന്‍ ബ്രൌണ്‍ ആകുന്നതുവരെ ഇളക്കി വേവിക്കുക.ഇതിലോട്ട് ബീഫ്സ്റ്റോക്ക്‌ ക്യൂബ് ചേര്‍ത്ത് 3 മിനിട്ട് നേരം ഇളക്കുക.വെള്ളമൊഴിച്ച് തിളപ്പിച്ച് ചെറുതീയില്‍ 30 മിനിട്ട് നേരം വെച്ചേക്കുക.ബ്രഡ് രണ്ടു വശവും റോസ്റ്റ്
ചെയ്ത് ഒരു വശത്ത് മസ്റ്റേര്‍ഡും ഗ്രേറ്റ്ഡ് ചീസും പരത്തി വെച്ച് ഉരുകുന്നതുവരെ ഗ്രില്‍ ചെയ്യുക,ശേഷം ചെറിയ
ചതുരത്തില്‍ മുറിച്ചു വെയ്ക്കുക.സൂപ്പില്‍ ആവശ്യാനുസരണം ഉപ്പും കുരുമുളകും ചേര്‍ക്കുകയും അതിനുശേഷം
ബ്രാണ്ടി ഒഴിച്ച് പാത്രത്തിലേയ്ക്ക് പകര്‍ന്ന്‌ 2,3, ചീസ്‌ കഷണം അതിലേയ്ക്കിടുക.

No comments:

Post a Comment